സംഘാടക സമിതി

Thursday 17 October 2024 1:05 AM IST

അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമി ജില്ലാ ഘടകം കേന്ദ്ര കലാസമിതിയുടെ ജില്ലാ കൺവൻഷൻ നവംബർ 3 ന് പുന്നപ്ര ഗവ. ജെ.ബി സ്ക്കൂളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പുന്നപ്ര പബ്ലിക്ക് ലൈബ്രറിയിൽ അലിയാർ എം. മാക്കിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. 32 സംഘടനകളെ പ്രതിനിധീകരിച്ച് എഴുപതോളം സംഘടനാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി എച്ച്. സുബൈർ പരിപാടികൾ വിശദീകരിച്ചു. 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.