ട്രെയിൻ റിസർവേഷൻ രണ്ടുമാസം മുമ്പ് മാത്രം
Friday 18 October 2024 4:16 AM IST
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സമയപരിധി 120ൽ നിന്ന് 60 ദിവസമായി റെയിൽവേ കുറച്ചു. യാത്രാ ദിവസം ഒഴികെയാണിത്. നവംബർ ഒന്നു മുതൽ പ്രാബല്യത്തിലാകും. എന്നാൽ ഒക്‌ടോബർ 31വരെ ബുക്കു ചെയ്‌ത ടിക്കറ്റുകൾക്ക് മാറ്റം ബാധകമല്ല.
കുറഞ്ഞ റിസർവേഷൻ സമയ പരിധിയുള്ള താജ് - ഗോമ്തി എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് മാറ്റം ബാധകമല്ല. വിദേശ വിനോദ സഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സൗകര്യം തുടരും. ട്രെയിൻ സമയമാറ്റമടക്കമുള്ള കാരണങ്ങളാൽ ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നത് ഒഴിവാക്കാനും ഏജന്റുമാരുടെ അനധികൃത ഇടപെടലുകൾ തടയാനുമാണ് സമയപരിധി കുറച്ചതെന്നും റെയിൽവേ അറിയിച്ചു.