തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ഹിയറിംഗ്

Saturday 19 October 2024 1:28 AM IST

തൃശൂർ: തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഇന്ന് പുതുക്കാട് കണ്ണാറ്റുപാടം ഗവ. ഹൈസ്‌കൂളിൽ രാവിലെ 10.30ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷനംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയാകും. കമ്മിഷൻ അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, വി.ആർ.മഹിളാമണി, അഡ്വ.പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുക്കും. തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യുക. ഇതിന്റ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.