ക്ഷേത്രങ്ങളിൽ മോഷണം : രണ്ട് പേർ പിടിയിൽ
Monday 21 October 2024 12:37 AM IST
ആലപ്പുഴ : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ടു നേരെ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അസാം സ്വദേശിയായ റുപ്പുൾ ആമിനേയും (33), മണക്കച്ചിറ സ്വദേശി സൂരജിനെയുമാണ് അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസം മുമ്പ് കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടു പാത്രങ്ങളും മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്. മുല്ലക്കൽ ഉജ്ജയിനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം കവരുകയും സമീപത്തെ വ്യപാര സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്തതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. നോർത്ത് സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ റോബിൻസൺ, സി.പി.ഒമാരായ ലവൻ, സുജിത്ത്, രാജീവ്, ബിനോയ്, സുധീഷ്‌കുമാർ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.