മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു , ഏറ്റുമുട്ടൽ നടന്നത് വനമേഖലയിൽ
Monday 21 October 2024 8:57 PM IST
മുംബയ് : മഹാരാഷ്ട്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ട്. ഗദ്‌ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
അതിനിടെ ഛത്തീസ്ഗഢിലെ വിവിധ മേഖലകളിൽ എൻ.ഐ.എയുടെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. ബസ്തർ മേഖലയിലാണ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടക്കുന്നതെന്ന് എൻ.ഐ.എ എക്സിൽ കുറിച്ചു. ഇവിടെ നിന്ന് മൊബൈൽ ഫോണുകൾ, സിംകാർഡ് തുടങ്ങിയവ പിടിച്ചെടുത്തതായി പോസ്റ്റിൽ പറയുന്നു.