ഫോട്ടോ ജേ‌ർണലിസം കോഴ്‌സ് പരീക്ഷാഫലം

Thursday 24 October 2024 12:16 AM IST

കൊച്ചി: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ പതിനൊന്നാം ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാഡമി കൊച്ചി സെന്ററിലെ അപർണ കെ. ബാലൻ ഒന്നാം റാങ്കിനും സി.കെ. സുനിൽ രണ്ടാംറാങ്കിനും കൊച്ചി സെന്ററിലെ ഗോപിക ശ്രീനിവാസൻ, തിരുവനന്തപുരം സെന്ററിലെ ആർ.വി. അശ്വതി എന്നിവർ മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാഡമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.