സംസ്ഥാന പദവി: മോദിയെയും അമിത് ഷായെയും കണ്ട് ഒമർ
Friday 25 October 2024 1:45 AM IST
ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഒമർ അബ്‌ദള്ള ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒമർ കണ്ടു. വിഷയത്തിൽ സാദ്ധ്യമായ എല്ലാ പിന്തുണയും അമിത് ഷാ ഉറപ്പ് നൽകി. ഈ മാസം ആദ്യം ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ഒമറിന്റെ ആദ്യ ഡൽഹി യാത്രയാണിത്. അമിത് ഷായുടെ വസതിയിൽ അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കന്നി മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച പ്രമേയം ഒമർ കൈമാറി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും ഒമർ കൂടിക്കാഴ്ച നടത്തി.