മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടി വൈഗ

Friday 25 October 2024 12:13 AM IST
1

മാള:അഷ്ടമിച്ചിറ വിജയഗിരി സ്‌കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിൽ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി
വൈഗ കെ. സജീവ്. അഞ്ചാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്ന വൈഗ മോഹിനിയാട്ടം കലാമണ്ഡലം പ്രഷീജയുടെ കീഴിലും കുച്ചിപ്പുടി തൃശൂർ ജോബ് മാസ്റ്ററുടെ കീഴിലുമാണ് അഭ്യസിക്കുന്നത്. രാഹുൽ ശശിധരൻ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിന് വിവിധ രാജ്യങ്ങളിൽ നിന്നും ബാലനടിക്കും മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സജീവ് കുമാർ കല്ലട - ശാലിനി ദമ്പതികളുടെ
ഏക മകളാണ് വൈഗ കെ. സജീവ്.