വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ എത്തിയത് ഒന്നേകാൽ കോടി രൂപ,​ വമ്പൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

Friday 25 October 2024 9:00 PM IST

തൃ​ശൂ​ർ​:​ ​വിദ്യാർത്ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ ക്രൈംബ്രാഞ്ച് പിടികൂടി. ഷെ​യ​ർ​ ​ട്രേ​ഡിം​ഗി​ലൂ​ടെ​ ​പ​ണം​ ​നി​ക്ഷേ​പി​ച്ചാ​ൽ​ 500​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​പ​ണം​ ​ല​ഭി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​യ്യൂ​ർ​ ​സ്വ​ദേ​ശി​യു​ടെ​ ​ഒ​രു​ ​കോ​ടി​യി​ല​ധി​കം​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ലാണ് അറസ്റ്റ്.​ ​മ​ല​പ്പു​റം​ ​കൊ​ട്ട​ൻ​ചാ​ൽ​ ​കാ​വു​ങ്ങ​ൽ​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​(26​),​വേ​ങ്ങ​ര​ ​ക​രു​മ്പ​ൻ​ ​വീ​ട് ​ഖാ​ദ​ർ​ ​ഷെ​രീ​ഫ് ​(37​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ത​ട്ടി​പ്പി​നാ​യി​ ​പ്ര​തി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച​ത് ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​അ​ക്കൗ​ണ്ടാ​ണെ​ന്നും​ ​ക​ണ്ടെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​

സി.​ഐ.​എ​ൻ.​വി​ ​എ​ന്ന​ ​ക​മ്പ​നി​യു​ടെ​ ​ഫ്രാ​ഞ്ചൈ​സി​യാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​വി​യ്യൂ​ർ​ ​സ്വ​ദേ​ശി​ക്ക് ​കാ​ൾ​ ​വ​രി​ക​യാ​യി​രു​ന്നു.​ ​ഷെ​യ​ർ​ ​ട്രേ​ഡിം​ഗി​നെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കു​ക​യും​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ക്ളാ​സെ​ടു​ത്ത് ​വി​ശ്വാ​സ​മാ​ർ​ജ്ജി​ക്കു​ക​യും​ ​ചെ​യ്തു.​ 500​ ​ശ​ത​മാ​നം​ ​നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് ​ഉ​റ​പ്പു​ന​ൽ​കി​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പ​രാ​തി​ക്കാ​ര​നി​ൽ​ ​നി​ന്നും​ 1.24​ ​കോ​ടി​യാ​ണ് ​ത​ട്ടി​ച്ച​ത്.​ ​ത​ട്ടി​പ്പാ​ണെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തി​യാ​യ​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ലി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ​പ​ണം​ ​അ​യ​ച്ച​തെ​ന്നും​ ​ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​സി​റ്റി​ ​ക്രൈം​ ​ബ്രൈ​ഞ്ചി​ലേ​ക്ക് ​കൈ​മാ​റി.​ ​പി​ന്നീ​ടു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടു​ന്ന​ത്.​ ​സി​റ്റി​ ​ക്രൈം​ ​ബ്രാ​ഞ്ച് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​വൈ.​നി​സാ​മു​ദ്ദീ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ്ക​ട​ർ​മാ​രാ​യ​ ​ജ​യ​പ്ര​ദീ​പ്,​കെ.​എ​സ്.​സ​ന്തോ​ഷ്,​സു​ധീ​പ്,​അ​സി​സ്റ്റ​ന്റ് ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജെ​സി​ ​ചെ​റി​യാ​ൻ,​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​സ​ച്ചി​ൻ​ദേ​വ് ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.