നിക്ഷേപത്തട്ടിപ്പ് : യുവാവ് അറസ്റ്റിൽ
Monday 28 October 2024 4:50 AM IST
കുട്ടനാട്: ഓഹരി നിക്ഷേപത്തിലൂടെ അധിക ലാഭം വാഗ്ദാനം നൽകി രാമങ്കരി സ്വദേശിയിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുറിച്ചി സ്വദേശി മെജോ എം. മൈക്കിളാണ് (43) പിടിയിലായത്. സൈബർസെല്ലിന്റെ സഹായത്തോടെ തൃപ്പൂണിത്തറയിൽ നിന്നുമാണ് പ്രതിയെ പിടികൂടുന്നത്. ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. അമ്പലപ്പുഴ ഡി വൈ.എസ്. പി കെ.എൻ രാജേഷിന്റെ നിർദ്ദേശ പ്രകാരം രാമങ്കരി പൊലീസ് ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു, പ്രേജിത്ത്, ഷൈലകുമാർ, സി.പി.ഒ മാരായ സുഭാഷ്,അജയ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.