വിവരാവകാശ സെമിനാർ
Wednesday 30 October 2024 12:59 AM IST
ആലപ്പുഴ: കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനവും ഭരണഭാഷാവാരവും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് രണ്ട് മണിക്ക് ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് അഡ്വ.യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി സെമിനാർ നയിക്കും. നഗരസഭ വൈസ് ചെയർമാൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ, പാർലമെന്ററി പാർടി നേതാക്കൾ,നഗരസഭ കൗൺസിലർമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജുസൂര്യാസ്, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ സംസാരിക്കുമെന്ന് ചെയർപേഴ്‌സൺ പി.ശശികല അറിയിച്ചു.