'അൻവറിനെപ്പോലെയാകില്ല, സരിന് സിപിഎമ്മിലുള്ളത് മികച്ച ഭാവി, കണ്ണിലെ   കൃഷ്ണമണിപോലെ കാക്കും'

Wednesday 30 October 2024 12:45 PM IST

പാലക്കാട്: പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും പി സരിനെ കണ്ണിലെ കൃഷ്ണമണിപോലെ സിപിഎം കാക്കുമെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. സരിന് സിപിഎമ്മിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

'പാലക്കാട്ടെ തിരഞ്ഞെടുപ്പുഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടായിരിക്കും. ഒരിക്കലും പിവി അൻവറിനെപ്പോലെയാകില്ല. ഒരു കമ്യൂണിസ്റ്റാവാൻ ഒരിക്കലും അൻവർ ശ്രമിച്ചിരുന്നില്ല. സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ട്. പിപി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. ദിവ്യയ്‌ക്കെതിരെയുള്ള നടപടി പാർട്ടി ആലോചിക്കും. അത് മാദ്ധ്യമങ്ങളാേട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാദ്ധ്യമങ്ങൾ സ്വീകരിച്ചത്'- അദ്ദേഹം പറഞ്ഞു.

മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി​യ​തി​ന് ​പി​ന്നാ​ലെ​ ​ദി​വ്യ​യു​ടെ​ ​അ​റ​സ്റ്റി​ലേ​ക്ക് ​ന​യി​ച്ച​ത് ​പാ​ർ​ട്ടി​യു​ടെ​ ​ഇ​ട​പെ​ട​ലാണെന്നാണ് റിപ്പോർട്ടുകൾ.​ ​പൊ​തു​ജ​ന​ ​വി​കാ​രം​ ​പാ​ർ​ട്ടി​ക്ക് ​എ​തി​രാ​യ​ ​സാ​ഹ​ച​ര്യ​ത്തിൽകീ​ഴ​ട​ങ്ങാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ദി​വ്യ​യ്ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു.ഇ​നി​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​യാ​ണ് ​എ​ല്ലാ​വ​രും​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​സ​മ്മേ​ള​ന​കാ​ല​ത്ത് ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​പ​തി​വി​ല്ല.​ ​പ​ക്ഷെ,​ ​ശ​ക്ത​മാ​യ​ ​വി​മ​ർ​ശ​നം​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തി​ന് ​പാ​ർ​ട്ടി​ ​മു​തി​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​ഇ​ന്ന് ​ചേ​രു​ന്ന​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​യോ​ഗ​ത്തി​ൽ​ ​ഈ​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.


പാ​ർ​ട്ടി​ ​കു​ടും​ബം​ ​കൂ​ടി​യാ​യ​ ​എ.​ഡി.​എ​മ്മി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​പ്ര​തി​ക​ര​ണം​ ​അ​ട​ക്കം​ ​പാ​ർ​ട്ടി​യെ​ ​കൂ​ടു​ത​ൽ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു​ണ്ട് .ക​ണ്ണൂ​രി​ലെ​ ​പാ​ർ​ട്ടി​ ​കോ​ട്ട​യി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ദി​വ്യ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞ​ത്.​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​വി​ധി​ ​വ​രും​വ​രെ​ ​പൊ​ലീ​സി​നെ​ ​ത​ട​ഞ്ഞ​തും​ ​പാ​ർ​ട്ടി​യാ​ണ്. ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ​ആ​വ​ർ​ത്തി​ക്ക​മ്പോ​ഴും​ ​ഇ​ത്ര​യും​ ​കാ​ലം​ ​ദി​വ്യ​യു​ടെ​ ​ഒ​ളി​വ് ​ജീ​വി​ത​ത്തി​ന് ​സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​സാ​ധി​ച്ചു. ദി​വ്യ​യ്ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​വ​ന്ന​ ​പാ​ർ​ട്ടി​ ​യു​വ​ജ​ന​ ​വി​ഭാ​ഗ​ത്തി​ന് ​പാ​ർ​ട്ടി​യും​ ​സ​ർ​ക്കാ​രും​ ​പ​ര​മാ​വ​ധി​ ​സം​ര​ക്ഷ​ണ​മൊ​രു​ക്കി​യെ​ന്ന​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​നും​ ​ക​ഴി​ഞ്ഞു.​ ​ദി​വ്യ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​പ്ര​തി​ഭാ​ഗം​ ​ഉ​ന്ന​യി​ച്ച​ ​പ​ല​ ​വാ​ദ​ങ്ങ​ളും​ ​സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​ആ​ദ്യ​ ​പ്ര​സ്താ​വ​ന​യോ​ട് ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു.