യുവകലാസാഹിതി വയലാർ അനുസ്മരണം
പയ്യന്നൂർ :യുവകലാസാഹിതി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷേണായീസ് സ്ക്വയറിൽ നടന്ന വയലാർ അനുസ്മരണം പ്രഭാഷകൻ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി വർഗീയത പ്രചരിപ്പിച്ച് പരസ്പരം അസഹിഷ്ണുത വളർത്തി സമൂഹത്തെ ചിന്നഭിന്നമാക്കുന്ന മതങ്ങളുടെ പ്രവണതയെ വർഷങ്ങൾക്ക് മുൻപ് തിരിച്ചറിഞ്ഞ് അതിനെതിരെ തൂലിക പടവാളാക്കിയ കവിയാണ് വയലാർ രാമവർമ്മയെന്ന് അദ്ദേഹം പറഞ്ഞു.യുവകലാ സാഹിതി മണ്ഡലം പ്രസിഡന്റ് രഘുവരൻ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം,എം.രാമകൃഷ്ണൻ, വി.ബാലൻ പ്രസംഗിച്ചു. വി.നാരായണൻ സ്വാഗതവും കെ.യു.അജയകുമാർ നന്ദിയും പറഞ്ഞു. മത്സരവിജയികൾക്ക് കെ.വി.ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. യുവകലാ സാഹിതി വൈസ് പ്രസിഡന്റ് തമ്പാൻ തായിനേരിയുടെ ആറാമത്തെ പുസ്തകം കുട്ടിക്കഥകൾ വി.കെ.സുരേഷ്ബാബു പ്രകാശനം ചെയ്തു.