പൈങ്കി പുരസ്കാരം വി.എസിന് സമർപ്പിച്ചു

Thursday 31 October 2024 3:23 AM IST

തിരുവനന്തപുരം: അംബേദ്കർ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ കെ.കെ.പൈങ്കി മാസ്റ്റർ പുരസ്കാരം മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് മന്ത്രി പി.രാജീവ് നൽകി.വി.എസിന്റെ മകൻ വി.എ.അരുൺകുമാറിന്റെ ബാർട്ടൺഹില്ലിലുള്ള വസതിയിൽ നടന്ന ചടങ്ങിൽ വി.എസിന്റെ ഭാര്യ വസുമതിയും മകൻ അരുൺകുമാറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായിരുന്നു.ചടങ്ങിൽ കൺവീനർ ടി.എം.രതീശൻ,ഫിനാൻസ് സെക്രട്ടറി ഇ.കെ.പ്രവീൺ കുമാർ,സി.എം.അയ്യപ്പൻ വേലായുധൻ മാസ്റ്റർ,കെ.എസ്.സുനോജ്,രത്നവല്ലി രാജപ്പൻ,വി.സി.ചെറിയാൻ,പി.കെ.ജിൻലേഷ്,ജയപ്രസാദ്,എം.എം.ഉണ്ണിക്കൃഷ്ണൻ, ജെക്സ്, ഉണ്ണിമോൻ,സുബ്രൻ എന്നിവർ പങ്കെടുത്തു.