ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന യമഹ

Thursday 31 October 2024 2:50 AM IST

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന യമഹ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.സുധി ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ

ഹരി പത്തനാപുരം ,തോമസ് കുരുവിള,നോബി,കോബ്ര രാജേഷ്,ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്,വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ.

ആൻസി ലിനു, ചിഞ്ചു റാണി,ഉഷ കുറത്തിയാട്.

കൃഷ്ണപ്രിയഎന്നിവരാണ് പ്രധാന താരങ്ങൾ.ഛായാഗ്രഹണം നജീബ് ഷാ

ഗാനരചന ശ്രീകുമാർ നായർ.സംഗീതം രതീഷ് കൃഷ്ണ.പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ് , പി .ആർ .ഒ എം .കെ ഷെജിൻ.