ഭൂമി തരംമാറ്റൽ അദാലത്തിന് തുടക്കം
Thursday 31 October 2024 12:02 AM IST
കോട്ടയം: നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമപ്രകാരം 25 സെന്റിൽതാഴെയുള്ള ഭൂമി തരംമാറ്റുന്നതിനായി സമർപ്പിച്ച അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു. കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) ഉഷ ബിന്ദു മോൾ അദ്ധ്യക്ഷത വഹിച്ചു. നവംബർ രണ്ടിന് മീനച്ചിൽ താലൂക്ക് ഓഫീസിലും നാലിന് വൈക്കം താലൂക്ക് ഓഫീസിലും അഞ്ചിന് ചങ്ങനാശ്ശേരി താലൂക്ക് ഓഫീസിലും 11ന് കോട്ടയം താലൂക്ക് ഓഫീസിലും ഭൂമി തരംമാറ്റ അദാലത്തുകൾ നടത്തും.