പ്ലാന്റേഷൻ ഡ്രൈവ്
Thursday 31 October 2024 12:02 AM IST
തൃശൂർ: സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പ്ലാന്റേഷൻ ഡ്രൈവ് നടത്തി. ഒമ്പതാം ആയുർവേദ ദിനാചരണം ശാസ്ത്ര സാങ്കേതിക കൗൺസിൽ മുൻ മെമ്പർ സെക്രട്ടറി ഡോ. ആർ. അജയകുമാർ വർമ്മ ഉദ്ഘാടനം ചെയ്തു.
പ്ലാന്റേഷൻ ഡ്രൈവിന്റെ ഭാഗമായുള്ള ഔഷധ സസ്യ വിതരണോദ്ഘാടനം സംസ്ഥാന ഔഷധ സസ്യ ബോർഡ് സി.ഇ.ഒയും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി.കെ. ഹൃദിക് നിർവഹിച്ചു.
ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഔഷധസസ്യ ബോർഡ് സീനിയർ കൺസൾട്ടന്റ് ഡോ. എൻ. മിനി രാജ്, സയന്റിഫിക് ഓഫീസർ ഡോക്ടർ ഒ.എൽ. പയസ്, ഔഷധി പഞ്ചകർമ്മ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ. കെ.ബി. പ്രിയംവദ, അസിസ്റ്റന്റ് മാനേജർ പി.എം. സുധ എന്നിവർ സംസാരിച്ചു.