ബോധവത്ക്കരണ സെമിനാർ
Thursday 31 October 2024 1:03 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പോളിയോ നിർമ്മാർജ്ജന ബോധവത്ക്കരണ സെമിനാർ റോട്ടറി അസി.ഗവർണർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ദിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ബാബു കേശവൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ഡോ ശശി, കണ്ണൻ കൂരപ്പളളി, റെജി ആറാക്കൽ, രാജീവ് പി.കെ, ജയദേവൻ പവിത്രം, ഫൈസൽ വാഴേമഠം, സന്തോഷ് ശിവശക്തി, സിബി തോട്ടുപുറം, സീതു ശശിധരൻ, സഹദേവൻ, ഇന്ദുരാജ് മേനോൻ, വിനോദ്ബാബു, വിനയൻ,വിഷ്ണു എസ് എന്നിവർ നേതൃത്വം നൽകി.