പഠന ശിബിരം സംഘടിപ്പിച്ചു
Thursday 31 October 2024 12:04 AM IST
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. എരുമേലി അസിസ്സി കോളേജ് ഒഫ് നഴ്‌സിംഗുമായി സഹകരിച്ചായിരുന്നു പരിപാടി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് കുര്യൻ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സിസ്റ്റർ സിമി, പെറ്റ്‌സി പീറ്റർ എന്നിവർ ശിബിരത്തിന് നേതൃത്വം നൽകി.