മണ്ഡലമകര വിളക്ക് ഉത്സവം
Thursday 31 October 2024 12:05 AM IST
വൈക്കം: വലിയ കവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഉദ്ഘാടനം വിവിധ ഹൈന്ദവ സമുദായ സംഘടന പ്രതിനിധികൾ ചേർന്ന് നിർവഹിച്ചു. യോഗക്ഷേമ സഭ പ്രസിഡന്റ് അജിതൻ നമ്പൂതിരി, വെള്ളാള ഐകമത്യ സംഘം സെക്രട്ടറി വിനോദ്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എം.പി.സെൻ , എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി. ജി. എം നായർ , ധീവര മഹാസഭ സെക്രട്ടറി വി.എം. ഷാജി, കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണൻ, കെ പി എം എസ് യൂണിയൻ, വൈക്കം വൈസ് പ്രസിഡന്റ് സി. പി. കുഞ്ഞൻ, സ്ഥാനീയ സമിതി പ്രസിഡന്റ് മോഹനൻ കെ., വൈക്കം പ്രഖണ്ഡ് സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.