വാഴനട്ട് പ്രതിഷേധിച്ചു
Thursday 31 October 2024 3:05 AM IST
ആറ്റിങ്ങൽ: നഗരത്തിലെ പ്രധാന റോഡുകളിൽ വ്യാപകമായി രൂപപ്പെട്ട പടുകുഴി നികത്തണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.ഡി.സി.സി അംഗം ആറ്റിങ്ങൽ സതീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ,യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ,മണനാക്ക് ഷിഹാബുദ്ദീൻ,യു.പ്രകാശ്,മനോജ്,സുരേന്ദ്രൻ നായർ,ഭാസി,മുരളീധരൻ നായർ,പ്രകാശ്,വിജയൻ സോപാനം,സുകുമാരപിള്ള,മോഹനൻ നായർ,അയ്യമ്പള്ളി മണിയൻ,രാധാകൃഷ്ണൻ,ജോയി,സജി,വിഷ്‌ണു,ബിബിൻ,വക്കം സുധ,വീണ തുടങ്ങിയവർ പങ്കെടുത്തു.