മദ്യം കടത്തൽ : 4 പേർ അറസ്റ്റിൽ
Thursday 31 October 2024 12:37 AM IST
കുഴിത്തുറ : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ സംഭവത്തിൽ നാല് പേരെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തു.കാട്ടാക്കട സ്വദേശി അനിൽ, ഗോഡ്വിൻ, പൂവച്ചൽ സ്വദേശി അനീഷ്, വിഴിഞ്ഞം സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്ന് സ്വകാര്യ കാറിൽ കേരളത്തിലേക്ക് മദ്യം കടത്തി കൊണ്ടുവരുന്നതായി കളിയിക്കാവിള പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 180 എംഎലിന്റെ 200 മദ്യ ബോട്ടിൽ പിടികൂടിയത്.