ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ചാമവിള സി.എസ്.ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45) അറസ്റ്റിലായത്.ചൊവ്വാഴ്ച പുലർച്ചേ കൈതക്കോണത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യ സ്വപ്ന(40),മകൻ അഭിനവ്(11)എന്നിവരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സ്വപ്ന നക്രാംചിറ പെട്രോൾ പമ്പിലെ ജോലിക്കായി വരുന്നതിനിടെ പുലർച്ചേ 5.30ഓടെ കൈതക്കോണത്ത് വച്ച് നിഷാദ് ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റു. ഈ സമയം വന്ന ടിപ്പർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയദുരന്തം ഒഴിവായത്. കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് മാറ്റി.ഇരുവരും കുടുംബ പ്രശ്നങ്ങളാൽ അകന്നു കഴിയുകയായിരുന്നു.ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.