ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷ്ടിച്ച പ്രതി പിടിയിൽ
Thursday 31 October 2024 12:51 AM IST
നെടുമങ്ങാട്: ബസ്സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നു ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ തേക്കട മുക്കംപാല പനച്ചിവിളാകത്ത് വീട്ടിൽ കെ.അനിൽകുമാർ(42)നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് സംഭവം. കണ്ടക്ടർ സീറ്റിനടിയിൽ അറയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് റാക്കടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്.കണ്ടക്ടർ പുറത്ത് പോയ സമയത്താണ് മോഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.