ഗാസ ആക്രമണം: മരണം 110
Thursday 31 October 2024 7:48 AM IST
കയ്റോ: ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ജനവാസ കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 110 ആയെന്ന് ഹമാസ്. 20 പേർ കുട്ടികളാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സംഭവത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അതേ സമയം മരണസംഖ്യയിൽ യു.എസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലിനോട് വിശദീകരണം തേടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 43,160 കടന്നു.