കോകിലയ്ക്ക് മധുരം നൽകി ബാലയുടെ അമ്മ, ഇതാണ്‌ സഹോദരി നൽകിയ സമ്മാനം; വിശേഷം പങ്കുവച്ച് നടൻ

Thursday 31 October 2024 3:18 PM IST

അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നടൻ ബാല. താരത്തിന്റെ വിവാഹം കഴിഞ്ഞുള്ള ആദ്യ ദീപാവലിയാണിത്. ഭാര്യ കോകിലയ്ക്കും തനിക്കും അമ്മ മധുരം വായിൽ വച്ചുതരുന്ന വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

സഹോദരി കവിത തന്റെ ഭാര്യയ്ക്ക് സമ്മാനം നൽകുന്നു എന്ന അടിക്കുറിപ്പോടെ മറ്റൊരു വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്. കവിത കോകിലയ്ക്ക് മധുരം വായിൽ വച്ചുകൊടുക്കുന്നതും വീഡിയോയിലുണ്ട്. ബാലയ്‌ക്ക് ശിവ എന്നൊരു സഹോദരനാണുള്ളത്. കവിത എന്നത് ബാലയുടെ അടുത്ത ബന്ധുവാണെന്നാണ് സൂചന.

ഒക്‌ടോബർ 23ന് കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. വർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ മൂലം ബാലയുടെ അമ്മയ്‌ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചെന്നൈ സ്വദേശി കോകില ബാലയുടെ ബന്ധു കൂടിയാണ്.

കോകിലയ്ക്ക് ചെറുപ്പം തൊട്ട് തന്നോട് പ്രണയമായിരുന്നെന്നും അത് തന്റെ അമ്മയോടാണ് വെളിപ്പെടുത്തിയതെന്നും ബാല നേരത്തെ പറഞ്ഞിരുന്നു. കോകിലയെ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഏറെ താത്പര്യമുണ്ടെന്നും നടൻ വ്യക്തമാക്കിയിരുന്നു.

ഒരുവർഷം മുമ്പ് കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാല അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജീവിതത്തിൽ ഒരുതുണ വേണമെന്ന് തോന്നിയാണ് വിവാഹം കഴിച്ചതെന്ന് ബാല പറഞ്ഞിരുന്നു. സ്വന്തക്കാരി കൂടിയായതിനാൽ ആത്മവിശ്വാസം കൂടി. ഒരുവർഷത്തോളമായി കോകില ഒപ്പമുണ്ട്. ആരോഗ്യനില മെച്ചമായി. നല്ല നിലയിലാണ് ജീവിക്കുന്നത്. കഴിയുന്നവർ അനുഗ്രഹിക്കണമെന്നുമായിരുന്നു വിവാഹശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞത്.