തിയേറ്ററുകൾ കീഴടക്കിയ ശേഷം ഒടിടിയിലേക്ക്, അജയന്റെ രണ്ടാംമോഷണം സ്ട്രീമിംഗ് തീയതി പുറത്ത്

Friday 01 November 2024 7:34 PM IST

ഓണത്തിന് റിലീസ് ചെയ്ത് തിയേറ്ററുകൾ കീഴടക്കിയ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ഒ.ടി,ടിയിലേക്ക്. ജിതിൻലാൽ സംവിധാനം ചെയ്ത ചിത്രം ഡിസ്നി ഹോട്ട് സ്റ്റാർ വഴി നവംബർ എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി.എം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയാ തോമലും ചിത്രത്തിന്റെ നി‌ർമ്മാണ പങ്കാളിയാണ്. എ.ആർ.എം കൂടാതെ മറ്റു ചില ചിത്രങ്ങളും നവംബറിൽ ഒ.ടി.ടിയിൽ എത്തുന്നുണ്ട്.


2022ൽ റിലീസ് ചെയ്ത മിഥ്യ എന്ന സൈക്കോളജിക്കല്‍ ത്രില്ലർ ഡ്രാമ സീരീസിന്റെ സീക്വലായ മിഥ്യ: ദി ഡാർക് ചാപ്റ്റർ നവംബർ ഒന്നു മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഹുന ഖുറേഷി, അവന്തിക ധസ്സനി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കപിൽ ശർമ സംവിധാനം ചെയ്തിരിക്കുന്ന സീരീസ് സീ 5ലൂടെ കാണാം. തമിഴ് താരം ജീവ പ്രധാന കഥാപാത്രമായി എത്തുന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം ബ്ലാക്ക്

നവംബർ ഒന്നിന് ആമസോൺ പ്രൈമിലൂടെ എത്തും. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സീരീസാണ് ദി ഡിപ്ലോമാറ്റ്. കെറി റസ്സല്‍ അവതരിപ്പിച്ച യുഎസ് അംബാസഡര്‍ കേറ്റ് വെയ്‌ലറിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് സീരീസില്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബർ 31 മുതൽ സ്ട്രീമിങ് ആരംഭിച്ചു.

അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് റോയ് സംവിധാനം ചെയ്ത ചിത്രം വിജയ് 69 നെറ്റ്ഫ്‌ളിക്‌സിലൂടെ നവംബർ ര്‍ എട്ടിന് റിലീസ് ചെയ്യും. 59ാം വയസിൽ ട്രയാത്തലോൺ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന 69 വയസുകാരന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.കരീന കപൂറിനെ പ്രധാന കഥാപാത്രമാക്കി ഹൻസെൽ മേത്ത സംവിധാനം ചെയ്ത ദി ബക്കിംഹാം മർഡർ നെറ്റ്ഫ്‌ളിക്‌സിലൂടെ നവംബർ എട്ടിന് റിലീസ് ചെയ്യും. സെപ്റ്റംബർ 13നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.