അന്യസംസ്ഥാന തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ ക്യാമ്പ്

Saturday 02 November 2024 12:39 AM IST

എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് 6,7,8 തീയതികളിൽ എരുമേലി വ്യാപാര ഭവനിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും. എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ തൊഴിലാളികളെയും ആധാർ കാർഡ്, നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ, തൊഴിലാളികളുടെ നാട്ടിലെ പൊലീസ് സ്‌റ്റേഷന്റെ പേര് എന്നിവ സഹിതം തൊഴിലുടമകൾ/കരാറുകാർ ഹാജരാക്കണം. രജിസ്റ്റർ ചെയ്തവർക്ക് കാർഡും, ആവാസ് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. ഫോൺ: 8547655393,9496007105