ദീപാവലി സമ്മേളനം
Saturday 02 November 2024 12:42 AM IST
അമ്പലപ്പുഴ: വിളക്കിത്തലനായർ വനിത ഫെഡറേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ദീപാവലി സമ്മേളനം അഡ്വ.കെ .ആർ . സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിത ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല അദ്ധ്യക്ഷയായി . വനിത ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉഷാ വിജയൻ സ്വാഗതം പറഞ്ഞു . സമാജം ജനറൽ സെക്രട്ടറി ദീപാവലി സന്ദേശം നൽകി. സമാജം വൈസ് പ്രസിഡന്റ് വി. ജി. മണിലാൽ, സമാജം സെക്രട്ടറി ബാബു കുഴിക്കാല, യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഗാഥാ സജിവ്, സാവിത്രി സുരേന്ദ്രൻ,ഉഷാ സോമനാഥൻ,ജയശ്രീ ബാബു,ഗീത തുളസീധരൻ,രജനി ബിജു,ബിന്ദു വിനോദ് എന്നിവർ സംസാരിച്ചു.