ഒരു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
Saturday 02 November 2024 2:26 AM IST
നെടുമ്പാശേരി: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ബംഗാൾ സ്വദേശിനി ഖുക്കുമോണിയെ (61) എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് അറസ്റ്റുചെയ്തു. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദും പാർട്ടിയും ചേർന്നാണ് പിടികൂടിയത്. 1.087 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷയിൽനിന്ന് ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.