സംഗീതശില്പവും വിളംബര ജാഥയും

Saturday 02 November 2024 12:00 AM IST

ചേലക്കര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീപ്പിന്റെയും തൃശൂർ നെഹ്‌റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി ചേലക്കര ബസ് സ്റ്റാൻഡിൽ വച്ച് 'സംഗീതശിൽപവും വിളംബരജാഥയും ' നടത്തി. ശ്രദ്ധ തൃശൂർ, ചേലക്കര ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ്, കേരള കലാമണ്ഡലം, എൽ.എഫ്. ജി.എച്ച്.എസ് സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. തലപ്പിള്ളി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഷൈജു ചെമ്മന്നൂർ ഉദ്ഘാടനം ചെയ്തു. ശ്രദ്ധ തൃശൂർ ഡയറക്ടർ രാമു ചാത്തനാത്ത് അദ്ധ്യക്ഷനായി. ജോസഫ് ജോൺ തേറാട്ടിൽ ' ഒരു മരം നടാം അമ്മയ്ക്കു വേണ്ടി ' ക്യാമ്പയിന്റെ ഭാഗമായി ഫലവൃക്ഷതൈ വിതരണം ചെയ്തു. പി.കെ. സുജിത്ത്, അച്യുതൻ, സി.പി. ഷനോജ്, പി.എം.എം.ഷെറീഫ് , ബിന്ദുപ്രിയേഷ് , ശ്രീജിത്ത്. കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.