കെ. രാധാകൃഷ്ണനെപ്പറ്റി വ്യാജ പ്രചാരണമെന്ന്

Saturday 02 November 2024 12:00 AM IST

ചേലക്കര: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ. രാധാകൃഷ്ണൻ സജീവമല്ലെന്ന ആക്ഷേപം താൻ മുഖ്യമന്ത്രിയോട് ഉന്നയിച്ചതായുള്ള പ്രചാരണം വാർത്ത വാസ്തവ വിരുദ്ധമാണന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ് പറഞ്ഞു. താൻ ആരോടും പരാതിപ്പെട്ടിട്ടില്ലന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കെ. രാധാകൃഷ്ണൻ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നെന്നും മാർഗദർശിയായ രാധേട്ടനെക്കുറിച്ച് പരാതിപ്പെടേണ്ട കാര്യമില്ലെന്നും പ്രദീപ് വ്യക്തമാക്കി.

എം.എൽ.എ സ്ഥാനം രാജി വച്ച അന്നു മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ സജീവമാണെന്ന് കെ. രാധാകൃഷ്ണൻ എം.പിയും വിശദീകരിച്ചു. വ്യാജപ്രചാരണത്തിലൂടെ കുറച്ച് വോട്ട് മറിക്കാമെന്ന കുബുദ്ധിയാണിതിന് പിന്നിൽ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും ചോദിച്ചിട്ടില്ല. പ്രചാരണത്തിന് സജീവമായി ഉണ്ടാകുമെന്നും വ്യാജപ്രചാരണത്തിലൂടെ പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാമെന്ന വിശ്വാസം നടക്കില്ലെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.