ബാലിയിൽ അവധിക്കാലം ആഘോഷിച്ച് അമല പോൾ ,​ വീഡിയോ പങ്കുവച്ച് താരം

Friday 01 November 2024 11:22 PM IST

മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധനേടിയ താരമാണ് അമല പോൾ,​ സോഷ്യൽ മീഡിയയിലും അമല പോൾ സജീവമാണ്. ആടു ജീവിതവും ലെവൽക്രോസുമാണ് മലയാളത്തിൽ അമല പോളിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അമല പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാലിയിലെ അവധിയാഘോഷങ്ങളിൽ നിന്നുള്ള വീഡിയോ ആണ് താരം പങ്കുവച്ചത്. വെള്ള ബ്രാലെറ്റും നീല ഷോർട്‌സും വെള്ള ലോംഗ് ഷ്രഗുമാണ് വേഷം. ബീച്ച്,​ പൂൾ പാർട്ടി എന്നിവയെല്ലാം വീഡിയോയിൽ കാണാം. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയായ ശേഷവും താരത്തിന്റെ ആത്മവിശ്വാസത്തിനും ഉണർവിനും യാതൊരു കുറവുമില്ലെന്നാണ് ഒരു കമന്റ്. സോഷ്യൽ മീഡിയ കത്തിക്കുമോയെന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തി.