അൻവറുമായി ബന്ധമില്ല: ഡി.എം.കെ
Saturday 02 November 2024 12:53 AM IST
കൊച്ചി: പി.വി അൻവർ എം.എൽ.എയുമായി തങ്ങളുടെ പാർട്ടിക്കു ബന്ധമില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) കേരള ഇൻ ചാർജ് ജി. മോഹൻദാസ്. അൻവർ ഡി.എം.കെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിട്ടില്ല. കേരളത്തിൽ ഡി.എം.കെയുടെ ചുമതലയുണ്ടായിരുന്ന,സാമ്പത്തിക തട്ടിപ്പിൽ അരോപണം നേരിടുന്ന കെ.ആർ. മുരുകേശനെ കൂട്ടുപിടിച്ചാണ് അൻവറിന്റെ നീക്കങ്ങൾ. ഡി.എം.കെയുടെ കൊടിയും ഷാളും അൻവർ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. അൻവറിന്റെ മകനെ യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറിയാക്കിയെന്ന വാർത്തയും വാസ്തവ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് ഡി.എം.കെ കേരള ഘടകം അഞ്ചിന് ചേലക്കരയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.