രാജ്യത്ത് റെക്കാഡ് ജി.എസ്.ടി കളക്ഷൻ കേരളത്തിലും വർദ്ധന
Saturday 02 November 2024 1:37 AM IST
ന്യൂഡൽഹി: രാജ്യത്ത് ജി.എസ്.ടി വരുമാനത്തിൽ റെക്കാഡ് കളക്ഷൻ. ഒക്‌ടോബറിൽ ലഭിച്ചത് 1.87 ലക്ഷം കോടി. 2017ൽ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ കളക്ഷനാണിത്. 2024 ഏപ്രിലിലായിരുന്നു കൂടുതൽ. 2.10 ലക്ഷം കോടി. കഴിഞ്ഞ മാസം കേരളത്തിൽ നിന്ന് ലഭിച്ചത് 2,896 കോടി. 2023 ഒക്‌ടോബറിൽ 2,418 കോടിയായിരുന്നു. ഇക്കുറി 20%ത്തിന്റെ വർദ്ധന.
33,821 കോടി കേന്ദ്ര ജി.എസ്.ടി, 41,864 കോടി സംസ്ഥാന ജി.എസ്.ടി, 99,111 കോടി ഇന്റഗ്രേറ്റഡ് ജി.എസ്.ടി, 12,550 കോടി സെസ് എന്നിവ അടക്കമാണ് ഒക്‌ടോബറിലെ രാജ്യത്തെ കളക്‌ഷൻ.
2023 ഒക്‌ടോബറിൽ 1.72 ലക്ഷം കോടിയായിരുന്നു. ഇക്കുറി 8.9% കൂടുതൽ.
2024ൽ ഇതുവരെ, മൊത്തം ജി.എസ്.ടി കളക്ഷൻ 9.4 ശതമാനം ഉയർന്ന് 12.74 ലക്ഷം കോടിയായി. 2023ൽ ഇതേ കാലയളവിൽ 11.64 ലക്ഷം കോടിയായിരുന്നു.