ജമ്മു കാശ്മീരിൽ ഭീകരാക്രമണം

Saturday 02 November 2024 1:38 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുദ്ധഗാമിൽ ഭീകരാക്രമണം. ഉത്ത‌ർപ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവച്ചു. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.