നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു, ന്നാ താൻ കേസ് കൊട് ചിത്രത്തിലെ 'മന്ത്രി പ്രേമൻ' ശ്രദ്ധേയ വേഷം
Saturday 02 November 2024 11:01 AM IST
കാസർകോട്: പ്രശസ്ത ചലച്ചിത്രനാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ 'മന്ത്രി പ്രേമൻ' ശ്രദ്ധേയ വേഷമായിരുന്നു. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.
നാടക വേദിയിൽ നിന്നാണ് കുഞ്ഞിക്കണ്ണൻ സിനിമയിലേക്ക് എത്തിയത്. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയർ ആയിരുന്നു.