തമിഴിൽ ഗംഭീര അരങ്ങേറ്റത്തിനൊരുങ്ങി ജോജു, ആദ്യ ചിത്രം ധനുഷിനോടൊപ്പം
തമിഴിൽ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോർജ്. ധനുഷിനെ നായകനാക്കി കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണിത് . മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. ലണ്ടന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഗ്യാങ്സ്റ്റർ കഥയാണിത് .
മലയാളിയായ വിവേക് ഹർഷനാണ് എഡിറ്റർ. ശ്രീയാസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് താരം അൽപാച്ചിനോയും അഭിനയിക്കുന്നതായി വാർത്തകളുണ്ട്.