എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Sunday 03 November 2024 1:42 AM IST

കോട്ടയം : വില്ക്കാനായി കൊണ്ടുവന്ന 27 ഗ്രാം എം.ഡി.എം.എയുമായി മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാറിനെ (23) ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഒ മാരായ ലിബു ചെറിയാൻ, അജേഷ് ജോസഫ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി.