കുപ്രസിദ്ധ ഗുണ്ടയ്‌ക്കെതിരെ കാപ്പ
Sunday 03 November 2024 1:44 AM IST
ചേർപ്പ് : കുപ്രസിദ്ധ ഗുണ്ട ഡൈമൺ എന്നറിയപ്പെടുന്ന ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ ജിനുജോസിനെ (29 ) കാപ്പ ചുമത്തി തടങ്കലിലാക്കി. ഇരട്ട കൊലപാതകം, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള രണ്ട് വധശ്രമക്കേസുകൾ തുടങ്ങി പത്തോളം കേസിൽ പ്രതിയാണ്. മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസിൽ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ നൽകിയ നിർദ്ദേശത്തെ തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യനാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപ്, സബ് ഇൻസ്‌പെക്ടർ പി.വി.ഷാജി, എ.എസ്.ഐ ജ്യോതിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.