പതിവ് തെറ്റിച്ചു, ഇത്തവണത്തെ ജന്മദിനത്തിന് ഷാരൂഖ് ഖാൻ മന്നത്തിലെ ബാൽക്കണിയിൽ എത്തിയില്ല; കാരണം

Sunday 03 November 2024 8:15 PM IST

ബോളിവുഡിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. നവംബർ രണ്ടിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. എല്ലാവർഷവും ഈ ദിവസം തന്റെ വസതിയായ മന്നത്തിന്റെ ബാൽക്കണിയിൽ നിന്ന് അദ്ദേഹം ആരാധകരെ കാണാറുണ്ട്. ജന്മദിനത്തിന് മാത്രമല്ല പല വിശേഷ ദിവസങ്ങളിലും ഇത് പതിവാണ്. ജന്മദിനത്തിലും മറ്റ് പല സ്ഥലങ്ങളിൽ നിന്ന് ഷാരൂഖിനെ കാണാൻ ആരാധകർ വീടിന് മുന്നിൽ എത്തും.

എന്നാൽ ഈ വർഷം ആരാധകരെ കാണാൻ ഷാരൂഖ് ബാൽക്കണിയിൽ എത്തിയില്ല. ഈ വർഷം തന്റെ 59-ാമത് ജന്മദിനമാണ് നടൻ ആഘോഷിച്ചത്. എന്നാൽ വീടിന്റെ ബാൽക്കണിയിൽ എത്തുന്ന പതിവ് മാറ്റിയത് വളരെ ആശ്ചര്യത്തോടെയാണ് ആരാധകർ കണ്ടത്. എന്തിനാണ് ആ പതിവ് ഒഴിവാക്കിയതെന്ന് അറിയില്ല. അതിന് പകരം മുംബയിലെ ബാലഗന്ധർവ്വ രംഗ് മന്ദിർ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അദ്ദേഹം എത്തി. പരിപാടിക്കിടെ ആരാധകരുടെ ചോദ്യങ്ങൾക്കും ഷാരൂഖ് ഉത്തരം നൽകി. ഈ പരിപാടിയിൽ പങ്കെടുത്ത ചിത്രം പങ്കുവച്ച് താരം അന്ന് വെെകുന്നേരം എക്സിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചിരുന്നു.