ട്രംപും കമലയും ഇഞ്ചോടിഞ്ച്, യു.എസ് നാളെ ബൂത്തിൽ

Monday 04 November 2024 12:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​മ​ണി​ക്കൂ​റു​ക​ൾ​ ​മാ​ത്രം.​ 47​-​ ാ​മ​ത്തെ​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​നാ​ളെ.​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​ഡെ​മോ​ക്രാ​റ്റി​ക് ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​ക​മ​ല​ ​ഹാ​രി​സും​ ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പും​ ​ത​മ്മി​ൽ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ടം.​ ​യു.​എ​സി​ന്റെ​ ​ആ​ദ്യ​ ​വ​നി​ത​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​ച​രി​ത്ര​നേ​ട്ട​ത്തി​ന്റെ​ ​വ​ക്കി​ലാ​ണ് ​ക​മ​ല. ഏ​ഷ്യ​ൻ​ ​വം​ശ​ജ​രും​ ​ക​റു​ത്ത​ ​വ​ർ​ഗ്ഗ​ക്കാ​രും​ ​ക​മ​ല​യെ​ ​പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് ​ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ​ ​പ്ര​തീ​ക്ഷ.​ ​അ​തേ​സ​മ​യം,​ ​വെ​ളു​ത്ത​ ​വ​ർ​ഗ്ഗ​ക്കാ​രു​ടെ​ ​(​ ​വൈ​റ്റ്സ് ​)​ ​വം​ശീ​യ​ ​വി​കാ​രം​ ​ട്രം​പി​നെ​ ​വി​ജ​യി​പ്പി​ക്കു​ന്ന​ ​നി​ല​ ​ശേ​ഷി​ക്കു​ക​യാ​ണ്.​ ​ജ​ന​സ​മ്മ​​തി​യി​ൽ​ ​തു​ല്യ​ശ​ക്തി​ക​ളാ​യ​തി​നാ​ൽ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​നേ​രി​യ​ ​ചാ​ഞ്ചാ​ട്ടം​ ​പോ​ലും​ ​നി​ർ​ണാ​യ​ക​മാ​വും.

അഭിപ്രായ സർവേയിൽ മുൻതൂക്കം

ദേ​ശീ​യ​ത​ല​ത്തി​ലും​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഏ​ഴ് ​ചാ​ഞ്ചാ​ട്ട​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ട്രം​പി​ന് ​മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്ന് ​അ​ഭി​പ്രാ​യ​ ​സ​ർ​വേ​ക​ൾ​ ​പ​റ​യു​ന്നു.​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ര​ണ്ടു​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​വ്യ​ത്യാ​സം. നോ​ർ​ത്ത് ​കാ​ര​ലി​ന,​ ​ജോ​ർ​ജി​യ,​ ​അ​രി​സോ​ണ,​ ​നെ​വാ​ദ,​വി​സ്കോ​ൺ​സി​ൻ,​ ​മി​ഷി​ഗ​ൺ,​ ​പെ​ൻ​സി​ൽ​വേ​നി​യ​ ​എ​ന്നി​വ​യാ​ണ് ​ചാ​ഞ്ചാ​ട്ട​ ​സം​സ്ഥാ​ന​ങ്ങ​ൾ.​ ​റി​പ്പ​ബ്ലി​ക്ക​ൻ,​ ​ഡെ​മോ​ക്രാ​റ്റ് ​വോ​ട്ടു​ക​ൾ​ ​ഏ​ക​ദേ​ശം​ ​തു​ല്യ​മാ​യ​വ​യാ​ണ് ​ നി​ഷ് ​പ​ക്ഷ​ ​വോ​ട്ട​ർ​മാ​ർ​ ​വി​ധി​നി​ർണ​യി​ക്കു​ന്ന​ ​ചാ​ഞ്ചാ​ട്ട​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​(സ്വി​ങ് ​സ്റ്റേ​റ്റ്സ് ​).​ ​ബാ​റ്റി​ൽ​ ​ഗ്രൗ​ണ്ട് ​സ്റ്റേ​റ്റ്സ് ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​ഈ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 93​ ​ഇ​ല​ക്ട​റ​ൽ​ ​കോ​ളേ​ജ് ​വോ​ട്ടു​ക​ളാ​ണു​ള്ള​ത്.​ ​പ്ര​സി​ഡ​ന്റാ​വാ​ൻ​ ​വേ​ണ്ട​ത് 270​ ​ഇ​ല​ക്ട​റ​ൽ​ ​കോ​ളേ​ജ് ​വോ​ട്ടു​ക​ളാ​ണ്. 2020​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നോ​ർ​ത്ത് ​കാ​ര​ലി​ന​യി​ൽ​ ​മാ​ത്ര​മാ​ണ് ​ട്രം​പ് ​വി​ജ​യി​ച്ച​ത്.​ ​മി​ഷി​ഗ​ണി​ലും​ ​പെ​ൻ​സി​ൽ​വേ​നി​യ​യി​ലും​ ​മാ​ത്ര​മാ​ണ് ​ബൈ​ഡ​ന് ​മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷം​ ​കി​ട്ടി​യ​ത്.​ ​അ​രി​സോ​ണ​യി​ലും​ ​ജോ​ർ​ജി​യ​യി​ലും​ 12,000​ത്തി​ൽ​ ​താ​ഴെ​യാ​യി​രു​ന്നു​ ​ഭൂ​രി​പ​ക്ഷം. മെ​ക്സി​ക്കോ​യു​മാ​യി​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​അ​രി​സോ​ണ​യി​ൽ​ ​കു​ടി​യേ​റ്റം​ ​നി​ർ​ണാ​യ​ക​ ​വി​ഷ​യ​മാ​ണ്.​ ​കു​ടി​യേ​റ്റ​ ​വി​രു​ദ്ധ​ന​യ​മു​ള്ള​ ​ട്രം​പി​ന് ​ഇ​വി​ടെ​യും​ ​മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് ​സ​ർ​വേ​ ​ഫ​ലം.​ ​ ക​റു​ത്ത​വ​ർ​ഗ്ഗ​ക്കാ​ർ​ ​ഏ​റെ​യു​ള്ള​ ​ജോ​ർ​ജി​യ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ബൈ​ഡ​ന്റെ​ ​വി​ജ​യം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​ന് ​ട്രം​പി​നെ​തി​രെ​ ​നാ​ല് ​കേ​സു​ണ്ട്.​ ​ഒ​ന്നി​ൽ​ ​ശി​ക്ഷി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​റ​ബ് ​വം​ശ​ജ​ർ​ ​ഏ​റെ​യു​ള്ള​ ​മി​ഷി​ഗ​ണി​ൽ​ ​ഗാ​സ​ ​യു​ദ്ധ​ത്തി​ൽ​ ​യു.​എ​സ് ​നി​ല​പാ​ട് ​മു​ഖ്യ​ ​വി​ഷ​യ​മാ​ണ്.

അറ്റ്ലസ് ഇന്റൽ സർവേ

ദേശീയതലത്തിൽ

ഡൊണാൾഡ് ട്രംപ്..... 49.6%

കമല ഹാരിസ് .................48.2%.

ചാ​ഞ്ചാ​ട്ട​ ​സം​സ്ഥാ​നങ്ങൾ

അ​രി​സോ​ണ​, നെ​വാ​ദ, നോ​ർ​ത്ത് ​കാ​ര​ലി​ന, ജോ​ർ​ജി​യ, മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വേ​നി​യ, വി​സ്കോ​ൺ​സി​ൻ