മൊബൈൽഫോൺ മോഷണം: പ്രതി പിടിയിൽ
Monday 04 November 2024 1:07 AM IST
വിഴിഞ്ഞം: മൊബൈൽ ഷോപ്പിൽ നിന്നും ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. ആര്യനാട് കുറ്റിച്ചൽ സ്വദേശി മോഹനകുമാർ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 1ന് രാവിലെ 10നായിരുന്നു സംഭവം. വിഴിഞ്ഞം ഉച്ചക്കടയിലെ ഷൈലുവിന്റെ കടയിൽ നിന്ന് ഫോൺവാങ്ങാനെന്ന വ്യാജേന 10000 രൂപ വിലപിടിപ്പുള്ള ഫോൺ വാങ്ങി നോക്കിയ ശേഷം പണം നൽകാതെ തന്ത്രപൂർവം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശ് പറഞ്ഞു. ബാലരാമപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എസ്.ഐ. പ്രശാന്ത്, സി.പി.ഒമാരായ അരുൺ പി.മണി, രാമു എന്നിവർ ചേർന്നാണ് പിടികൂടിയത്.