ക്ഷേത്രം ആക്രമിച്ച സംഭവം; നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കാനഡയ്ക്ക് മുന്നറിയിപ്പ്

Monday 04 November 2024 9:47 PM IST

ന്യൂഡൽഹി : കാനഡയിൽ ഖാലിസ്ഥാൻ ഭീകരർ ക്ഷേത്രം ആക്രമിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​പ​റ​ഞ്ഞു.​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​സ​മാ​ധാ​ന​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​വ​രെ​ ​ക​നേ​ഡി​യ​ൻ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​ചാ​ർ​ജ്ജും​ ​ചെ​യ്‌​തു.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ട്രൂ​ഡോ​ ​ഉ​റ​പ്പാ​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രാം​പ്ട​ണി​ലെ​ ​ഹി​ന്ദു​സ​ഭാ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ള​ളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദിക്കുകയായിരുന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ ഖാ​ലി​സ്ഥാ​ൻ​ ​പ​താ​ക​യേ​ന്തി​യ​ ​സം​ഘം​ ​വ​ടി​ക​ളു​മാ​യി​ ​ആ​ക്ര​മി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ഹി​ന്ദു​ ​ക​നേ​ഡി​യ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​അ​ക്ര​മം​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ക​നേ​ഡി​യ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​യ​റി​ ​പൊ​യ്‌​ലി​വ്‌​റ​ ​പ​റ​ഞ്ഞു.​ ​ഭീ​ക​ര​വാ​ദി​ക​ളു​ടെ​ ​സു​ര​ക്ഷി​ത​ ​താ​വ​ള​മാ​യി​ ​കാ​ന​ഡ​ ​മാ​റി​യെ​ന്ന് ​ടൊ​റ​ന്റോ​ ​എം.​പി​ ​കെ​വി​ൻ​ ​വൂ​ങ് ​കു​റ്റ​പ്പെ​ടു​ത്തി.​

ഇ​ന്ത്യാ​വി​രു​ദ്ധ​ ​അ​ന്ത​രീ​ക്ഷം​ ​വ​ള​ർ​ത്താ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തെ​ ​വ​ഷ​ളാ​ക്കു​മെ​ന്ന് ​ഇ​ന്ത്യ​ ​നേരത്തെ മു​ന്ന​റി​യി​പ്പ് ​ ​ന​ൽ​കിയിരുന്നു.​ ​ഖാ​ലി​സ്ഥാ​ൻ​ ​ഭീ​ക​ര​ൻ​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​നി​ജ്ജാ​ർ​ 2023​ ​ജൂ​ൺ​ 18​ന് ​കാ​ന​ഡ​യി​ൽ​ ​വെ​ടി​യേ​റ്റ് ​മ​രി​ച്ച​ ​ശേ​ഷ​മാ​ണ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ത്.