മൈക്കിൾ ജാക്സന്റെ 'ത്രില്ലറി'ന്റെ നിർമ്മാതാവ്,​ സംഗീത ഇതിഹാസം ക്വിൻസി ജോൺസ് അന്തരിച്ചു

Monday 04 November 2024 11:14 PM IST

ലോ​സ് ​ആ​ഞ്ച​ൽ​സ്:​ ​ പാശ്ചാത്യ സംഗീത ലോകത്തെ ഇതിഹാസം ക്വിൻസി ജോൺസ് അന്തരിച്ചു. 91 വയസായിരുന്നു. സം​​​ഗീ​ത​ ​സം​വി​ധാ​യ​ക​നും​ ​പ്രൊ​ഡ്യൂ​സ​റും​ ​​​ഗാ​ന​ര​ച​യി​താ​വ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു​ ​ക്വി​ൻ​സി​ ​ജോ​ൺ​സ് .​ ​ലോസ് ഏഞ്ചൽസിലെ സ്വവസതിയിലായിരുന്നു അന്ത്യം. പോപ്പ് ചക്രവർത്തി മൈ​ക്കി​ൾ​ ​ജാ​ക്സ​ണെ​ ​ലോ​ക​പ്ര​ശ​സ്ത​നാ​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​ ​വ​ഹി​ച്ച​ ​ആ​ളാ​ണ് ​ക്വി​ൻ​സി.​ ​ജാ​ക്‌​സ​ന്റെ​ ​ത്രി​ല്ല​ർ, ​ബാ​ഡ്,​ഓ​ഫി​ ​ദി​ ​വാ​ൾ​ ​എ​ന്നീ​ ​ആ​ൽ​ബ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​ത് ​ക്വി​ൻ​സി​ ​ആ​ണ്.​ 28​ ​ഗ്രാ​മി​ ​പു​ര​സ്കാ​ര​ങ്ങ​ളാ​ണ് 71​ ​വ​ർ​ഷം​ ​നീ​ണ്ട​ ​സം​ഗീ​ത​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ദ്ദേ​ഹം​ ​നേ​ടി​യ​ത്.​ ​

ബാ​ക്ക് ​ഓ​ൺ​ ​ദി​ ​ബ്ലോ​ക്ക് ​എ​ന്ന​ ​ആ​ൽ​ബ​ത്തി​ലൂ​ടെ​ 1990​ ​ആ​റ് ​ഗ്രാ​മി​ ​അ​വാ​ർ​ഡു​ക​ൾ​ ​ക്വി​ൻ​സി​ ​നേ​ടി.​ ​മൂ​ന്ന് ​ത​വ​ണ​ ​പ്രൊ​ഡ്യൂ​സ​ർ​ ​ഓ​ഫ് ​ദി​ ​ഇ​യ​ർ​ ​ബ​ഹു​മ​തി​യും​ ​നേ​ടി.​ ​ഓ​സ്‌​കാ​ർ​ ​നേ​ടി​യ​ ​ഇ​ൻ​ ​ദ​ ​ഹീ​റ്റ് ​ഒ​ഫ് ​ദ​ ​നൈ​റ്റി​ലും​ ​അ​ദ്ദേ​ഹ​മാ​ണ് ​സ്‌​കോ​ർ​ ​ഒ​രു​ക്കി​യ​ത്.​ 2001​ൽ​ ​ക്യു​ ​എ​ന്ന​ ​പേ​രി​ൽ​ ​ക്വി​ൻ​സി​ ​ആ​ത്മ​ക​ഥ​യും​ ​പു​റ​ത്തി​റ​ക്കി.​ ​മൂ​ന്ന് ​ത​വ​ണ​ ​വി​വാ​ഹി​ത​നാ​യ​ ​ക്വി​ൻ​സി​ക്ക് ​ഏ​ഴു​മ​ക്ക​ളു​ണ്ട്.