യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
വാഷിംഗ്ടൺ: വെല്ലുവിളികളും പരസ്പര അധിക്ഷേപവും നിറഞ്ഞ പ്രാചരണത്തിന് സമാപ്തി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് ഇന്ന് 5.30നും 7.30നും (പ്രാദേശിക സമയം രാവിലെ 7നും 9നും) ഇടയിൽ പോളിംഗ് ആരംഭിക്കും. ഇന്ത്യൻ സമയം നാളെ രാവിലെ 5.30നും 9.30നും ഇടയിൽ പോളിംഗ് അവസാനിക്കും. ആകെ 24.4 കോടി വോട്ടർമാരിൽ 7 കോടി പേർ ഏർലി വോട്ടിംഗിൽ സമ്മതിദാനം രേഖപ്പെടുത്തിയിരുന്നു.
വോട്ടടുപ്പ് കഴിഞ്ഞ് ആദ്യ മണിക്കൂറിൽ ഫലം വന്നുതുടങ്ങും. അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30ന് പുറത്തുവരും. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രാചാരണത്തിൽ കാഴ്ചവച്ചത്. സർവേ ഫലങ്ങളും ദിനംപ്രതി മാറിമറിഞ്ഞു.