ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്നവർ, രൂക്ഷ വിമർശനവുമായി ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച് ലിനുവിന്റെ മരണത്തിൽ രാഷ്ട്രീയ വെറി തീർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു. രാഷ്ട്രീയവും മതവും മറന്ന് ഒന്നിക്കേണ്ട സമയമാണിത്. ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂർണരൂപം
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,
ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.