അനധികൃത ബോർഡുകൾ നീക്കണം

Tuesday 05 November 2024 1:07 AM IST

കോട്ടയം: പാതയോരത്തെ ഗതാഗതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഹോർഡിംഗുകളും സ്ഥാപിച്ചവർ നീക്കണമെന്ന് കുമരകം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം സ്ഥാപിച്ച വ്യക്തികളുടെ, സ്ഥാപന ഉടമകളുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.