കെ-ടെറ്റ് പ്രത്യേക പരീക്ഷ

Wednesday 06 November 2024 12:42 AM IST

തിരുവനന്തപുരം: കെ–ടെറ്റ് ഇനിയും നേടാത്തവർക്കായി 2025 മേയിൽ പ്രത്യേക പരീക്ഷ നടത്തും. 2011 ജൂലായ് 20ന്‌ ശേഷം പുറപ്പെടുവിച്ച പി.എസ്‌.സി വിജ്ഞാപനപ്രകാരം കെ-ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അദ്ധ്യാപകർക്കും 2012 ജൂൺ 12 മുതൽ 2019-20 അദ്ധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കും പ്രത്യേക പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി വരെ യോഗ്യത നേടുന്നതിനുള്ള കാലാവധിയിൽ ഇളവ്‌ അനുവദിച്ച്‌ പൊതുവിദ്യാഭ്യാസ അഡീ. സെക്രട്ടറി ഉത്തരവിറക്കി. കെ- ടെറ്റ് യോഗ്യത നേടുന്നതിന് 2023 ആഗസ്റ്റിൽ പരീക്ഷ നടത്തിയിരുന്നു. എന്നാൽ യോഗ്യത നേടാത്ത അദ്ധ്യാപകർ സർവീസിൽ തുടരുന്ന സാഹചര്യത്തിലാണ്‌ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തുന്നത്‌.