വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ
Wednesday 06 November 2024 1:51 AM IST
കൊല്ലം: വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മൻസിലിൽ ഷെറിനാണ് (25) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.ജോർജ്ജിയയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പ്രതി മയ്യനാട് സ്വദേശിയായ യുവതിക്ക് ഇയാൾ പഠിക്കുന്ന കോളേജിൽ സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.യുവതി ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഷെറിൻ ഡൽഹി എയർപോർട്ട് വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.